കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യ-പാക് ഹോക്കി മത്സരം സമനിലയില്‍ കലാശിച്ചു

Indian Hockey Team

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യ-പാകിസ്ഥാന്‍ ഹോക്കി മത്സരത്തില്‍ വിജയത്തോട് അടുത്ത ശേഷം ഇന്ത്യ അയല്‍രാജ്യത്തോട് സമനിലയില്‍ കുരുങ്ങി. ഗെയിംസിലെ പുരുഷവിഭാഗം ഹോക്കി മത്സരത്തില്‍ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ വിജയം കൈവിട്ടത്. കളിയുടെ അവസാനത്തേക്ക് അടുക്കുമ്പോള്‍ ഇന്ത്യയുടെ വിജയത്തെ അപഹരിച്ച് പാകിസ്ഥാന്‍ രണ്ട് ഗോളുകള്‍ നേടി. മത്സരം 2-2 എന്ന നിലയിലാണ് പിരിഞ്ഞത്. ഇന്ത്യയ്ക്കു വേണ്ടി ദില്‍പ്രീത് സിംഗും ഹര്‍മന്‍പ്രീത് സിംഗുമാണ് ഗോളുകള്‍ നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top