ജയില്‍മോചിതനായ സല്മാന് ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലേക്ക്

കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ജാമ്യം ലഭിച്ച നടന് സല്മാന് ഖാന് ജയില്‍മോചിതനായി. ജാമ്യം ലഭിച്ച ശേഷം ജോധ്പൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ താരത്തെ ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചു. ജയിലില്‍ നിന്ന് താരം പോയത് ജോധ്പൂര്‍ വിമാനത്താവളത്തിലേക്കായിരുന്നു. തുടര്‍ന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലേക്ക് പറന്നു. ജോധ്പുർ സെഷൻസ് കോടതിയാണ് ശനിയാഴ്ച സൽമാനു ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ്ട് ജാമ്യം.
ജയിലിൽ സൽമാൻ ഖാനു ജീവനു ഭീഷണി നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണു കോടതി സൽമാനു ജാമ്യം അനുവദിച്ചത്. 1998 ഒക്ടോബറിൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസിൽ സൽമാൻ ഖാന് കോടതി അഞ്ച് വർഷമാണ് തടവ് വിധിച്ചത്.
Actor #SalmanKhan reaches Jodhpur Airport. #BlackBuckPoachingCase pic.twitter.com/RgsRFwrdfc
— ANI (@ANI) April 7, 2018
Earlier visuals of #SalmanKhan coming out of Jodhpur Central Jail. pic.twitter.com/tYxgTAwWFd
— ANI (@ANI) April 7, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here