ഫീസ് ഇരട്ടിയാക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി സ്വാശ്രയ മെഡിക്കൽ കോളേജുകൾ

self financing medical colleges approach HC for doubling fees

ഫീസ് വർധന ആവശ്യപ്പെട്ട് മാനേജ്‌മെന്റുകൾ ഹൈക്കോടതിയിൽ. ഇരുപതോളം സ്വാശ്രയ മെഡിക്കൽ കോളേജാണ് ഇത് സംബന്ധിച്ച ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഫീസ് 11 ലക്ഷം രൂപയാക്കണമെന്നാണ് കോളേജുകളുടെ ആവശ്യം. ഹർജിക്കാരിൽ കണ്ണൂർ കരുണ മെഡിക്കൽ കോളേജുമുണ്ട്. നിലവിൽ അഞ്ചര ലക്ഷം രൂപയാണ് ഫീസ്.

അതേസമയം, കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഗവർണർ ഇന്ന് നിലപാട് വ്യക്തമാക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ബിൽ തിരിച്ചയക്കാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top