സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

three booked in connection with cbse question paper leak

സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് എക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലുള്ള ഡി.എ.വി സ്‌കൂളിലെ സെന്റർ സൂപ്രണ്ട് രാകേഷ്, ക്ലർക്ക് അമിത്, പ്യൂൺ അശോക് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ചോദ്യംചെയ്യലിനായി മൂന്നുപേരെയും ഡൽഹിയിലെത്തിക്കും. ചോദ്യപേപ്പറിന്റെ കൈയെഴുത്ത് പ്രതിയാണ് ചോർന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

three booked in connection with cbse question paper leak

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top