സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിന് മുകളിൽ യുവതിയുടെ ആത്മഹത്യാഭീഷണി

suicide threat before secreteriate

സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. കണ്ണൂർ പടിയൂർ സ്വദേശി വീണയാണ് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലെത്തി ആത്മഹത്യ ഭീഷണിയുമായെത്തിയത്. കണ്ണൂരിൽ തന്റെ പേരിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ ഭീഷണി മുഴക്കിയത്. 2014 ൽ പോലീസ് സ്റ്റേഷനിൽ അക്രമം നടത്തിയെന്നാണ് കേസ്.

അതിരാവിലെയാണ് ഇവർ മരത്തിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്. പോലീസെത്തി ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇറങ്ങാൻ കൂട്ടാക്കാതിരുന്നതോടെ താഴെ വല നിവർത്തി പോലീസും ഫയർഫോഴ്‌സും ജാഗരൂകരായി. ഒടുവിൽ ഫയർഫോഴ്‌സിന്റെ സഹായത്തോടെ ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.

suicide threat, secreteriate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top