ദളിത് ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കുമെന്ന് ഗീതാനന്ദന്

ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്താല്‍ അതിനോട് സഹകരണ മനോഭാവം പുലര്‍ത്തുന്ന ബസ് ഉടമകള്‍ ദളിത് സംഘടനയുടെ ഹര്‍ത്താലിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് ന്യായമല്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്ന മനോഭാവം നന്നല്ലെന്നും ഗീതാനന്ദന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 9 തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുന്നത്. ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ബസുകള്‍ നിരത്തിലിറക്കുമെന്നും കഴിഞ്ഞ ദിവസം ബസ് ഉടമകള്‍ അറിയിച്ചിരുന്നു. സുപ്രീകോടതി വിധി മറികടക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പാർലമെന്റ് നിയമനിർമാണം നടത്തണം. ഈ ആവശ്യം ഉന്നയിച്ച് 25നു രാജ്ഭവൻ മാർച്ച് നടത്തുമെന്നും ഗീതാനന്ദൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here