30 ദിവസങ്ങള്‍ കൊണ്ട് പൂര്‍ണ്ണവളര്‍ച്ചയെത്തുന്ന ഇറച്ചിക്കോഴികള്‍; യാഥാര്‍ത്ഥ്യം ഇതാണ്

ഇറച്ചിക്കോഴികളുടെ പെട്ടെന്നുള്ള വളര്‍ച്ച ഹോര്‍മോണ്‍ കുത്തിവച്ചാണെന്ന് പൊതുവേയുള്ള ധാരണ. ഇത്തരം കോഴികളെ ഭക്ഷിക്കുന്നത് മൂലം രോഗങ്ങള്‍ വരാമെന്നുമെല്ലാമുള്ള കാര്യങ്ങള്‍ നാം നിരന്തരം കേട്ട് കൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഇറച്ചിക്കോഴികള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിന് പിന്നില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് വെറ്റിനറി ഡോക്ടറായ മറിയ ലിസ മാത്യു പറയുന്നത്. സെലക്ടീവ് ബ്രീഡിഗ് വഴിയാണ് ഇത്തരത്തില്‍ കോഴി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതെന്നാണ് ഡോക്ടര്‍ പറയുന്നത്. വളരെ ആരോഗ്യമുള്ള പെട്ടെന്ന് വളര്‍ച്ചയെത്തുന്ന കോഴികളെ തമ്മില്‍ ബ്രീഡ് ചെയ്യിച്ചാണ് ഇത് സാധ്യമാകുന്നതെന്നാണ് ഡോക്ടറുടെ അഭിപ്രായം. ഈ കോഴികള്‍ പൂര്‍ണ്ണവളര്‍ച്ചയെത്താത്തതിനാലാണ് മുട്ടയിടാത്തത്രേ.. നാല്- അഞ്ച് മാസം വരെ ഇവയെ വളര്‍ത്തിയാല്‍ ഈ കോഴികളും മുട്ടയിടുമെന്നാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്. ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here