ജമാഅത്ത് ഉദ്ദവ അടക്കമുള്ള സംഘടനകളെ നിരോധിക്കാന്‍ പാകിസ്ഥാന്‍

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയ്ദിന്‍റെ ജമാഅത്ത് ഉദ്ദവ അടക്കമുള്ള നിരവധി ഭീകര സംഘടനകളെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാൻ. പാർലമെന്‍റിൽ ഇത് സംബന്ധിച്ച് ബില്ല് കൊണ്ടുവരാനുള്ള നീക്കം സർക്കാർ തുടങ്ങിയതായി ഡോണ്‍ പത്രം റിപ്പോർട്ട് ചെയ്തു. 1997ലെ ഭീകരവിരുദ്ധ നിയമത്തിന്‍റെ ചുവടുപിടിച്ചാണ് ബിൽ തയാറാക്കുന്നത്. ബിൽ രൂപീകരണത്തിൽ നിയമ മന്ത്രാലയവും സൈന്യവും സഹകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ, അമേരിക്കയുടെ സമ്മർദത്തെ തുടർന്ന് ഹാഫിസ് സയ്ദിന്‍റെ സംഘടനയെ പാക്കിസ്ഥാൻ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here