ഹര്‍ത്താല്‍; വാഹനങ്ങള്‍ വ്യാപകമായി തടയുന്നു

harthal

ദളിത് സംഘടനകളുടെ ഹർത്താല്‍ ശക്തിപ്പെടുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞിരുന്നു. വടകരയില്‍ വാഹനങ്ങള്‍ തടഞ്ഞതിന് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അടൂരിലും തിരുവല്ലയിലും വാഹനങ്ങള്‍ തടഞ്ഞു. 30ദളിത് സംഘടനകളാണ് സമരരംഗത്ത് ഉള്ളത്. തൃശ്ശൂര്‍ വാലപ്പാട്ടില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ഉണ്ടായ കല്ലേറില്‍ ഡ്രൈവറിന് പരിക്കേറ്റു. കാസര്‍കോട്ടും സമരം ശക്തിപ്പെടുകയാണ്. 10പേരെയാണ് പോലീസ് ഇവിടെ അറസ്റ്റ് ചെയ്തത്. ഉള്ള്യേരിയയിലും അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്, പെരിയയിലും വാഹനങ്ങള്‍ തടയുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top