ഹര്‍ത്താല്‍; ഗീതാനന്ദനെ അറസ്റ്റ് ചെയ്തു

ദളിത് നേതാവ് ഗീതാനന്ദനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തന്നെ വെറുതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഗീതാനന്ദന് പറയുന്നത്. ദളിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ഇന്ന് രാവിലെ ആരംഭിച്ചു.വൈകുന്നേരം ആറു വരെയാണു ഹർത്താൽ. പാൽ, പത്രം, മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്നതിൽ പ്രതിഷേധിച്ചാണു ഹർത്താൽ. ഹര്‍ത്താലിനെ തുടര്‍ന്ന് തിരുവനന്തരപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു.
സർവീസ് നടത്തണമെന്നു കാണിച്ച് കെഎസ്ആർടിസി എംഡി സർക്കുലർ ഇറക്കിയിരുന്നു. എല്ലാ ജീവനക്കാരും ഇന്നു ജോലിക്കു ഹാജരാകണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
ഹര്‍ത്താലിനിടെ വാഹനങ്ങള്‍ പുറത്ത് ഇറങ്ങിയാല്‍ കത്തിക്കുമെന്ന് ഗീതാനന്ദന് പറഞ്ഞിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം വാര്‍ത്ത നിഷേധിച്ച് ഗീതാനന്ദന് രംഗത്ത് എത്തി. അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ ദലിതര്‍ രംഗത്തിറങ്ങിയാല്‍ ഏതു നഗരവും കത്തിച്ചു ചാമ്പലാക്കാന്‍ കഴിയുമെന്ന് പറഞ്ഞത് വളച്ചൊടിച്ചതാണെന്നാണ് ഗീതാനന്ദന് വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here