കോമണ്‍വെൽത്ത്; ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണ്ണം

gold medal

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണ്ണം. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ ജിത്തുറായിയാണ് സ്വര്‍ണ്ണം നേടിയത്. ഈ ഇനത്തിൽ ഇന്ത്യയുടെ ഓം മിതർവാള്‍ വെങ്കലം നേടി.
ഗെയിംസിന്‍റെ അഞ്ചാം ദിവസമായ ഇന്ന് ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പു​രു​ഷ​ന്മാ​രു​ടെ 105 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ പ്ര​തീ​പ് സിം​ഗ് വെള്ളി നേടിയിരുന്നു.

ഗെയിംസിൽ എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top