കോമണ്‍വെല്‍ത്ത് ഗെയിംസ്; ഒന്‍പതാം പൊന്നില്‍ മുത്തമിട്ട് ഇന്ത്യ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണനേട്ടം. പുരുഷന്‍മാരുടെ ടേബിള്‍ ടെന്നീസ് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ടേബിള്‍ ടെന്നീസ് ഫൈനലില്‍ നൈജീരിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. 3-0 ത്തിനായിരുന്നു ഇന്ത്യ നൈജീരിയന്‍ ടീമിനെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വര്‍ണനേട്ടമാണിത്. ഷൂട്ടിംഗില്‍ ഇന്ത്യയുടെ ജിത്തു റായി രാവിലെ സ്വര്‍ണം നേടിയിരുന്നു. 9 സ്വര്‍ണങ്ങളുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top