വിവാഹം നടക്കാന്‍ വിഴുങ്ങിയത് ആണിയും താക്കോലും ഇരുമ്പ് കഷ്ണങ്ങളും

swallow

വിവാഹം നടക്കാനായി മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ച യുവാവ് വിഴുങ്ങിയത് ആണിയും, താക്കോലും, മറ്റ് ഇരുമ്പ് സാധനങ്ങളും. 42വയസ്സുള്ള അജയ് ദ്വിവേദിയാണ് ഇത്തരത്തില്‍ മുപ്പതോളം സാധനങ്ങള്‍ അകത്താക്കിയത്. ഫോണ്‍ ബാറ്ററി അടക്കമാണ് ഇതിനായി വിഴുങ്ങിയത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അജയ്. വയറുവേദനയെ തുടര്‍ന്ന് പരിശോധന നടത്തിയ ഡോക്ടറാണ് ഇയാളുടെ വയറ്റില്‍ അസ്വാഭാവികമായി എന്തൊക്കെയോ കണ്ടെത്തിയത്. തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തിയാണ് ഇവയെല്ലാം വയറ്റില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. ചെറിയ മൊബൈല്‍ ഫോണ്‍, ബാറ്ററികള്‍, താക്കോലുകള്‍, വയറുകള്‍, ഗ്ലാസ് തുടങ്ങിയവയാണ് കണ്ടെത്തിയത്. ജീവന്‍ വരെ അപകടത്തിലാകുമായിരുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്.

swallow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top