സിറിയൻ വ്യോമത്താവളത്തിനു നേരെ മിസൈൽ ആക്രമണം

syrian airstrike

നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തിനു പിന്നാലെ സിറിയൻ സൈനികത്താവളത്തിനു നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹോംസ് നഗരത്തിനു സമീപം തായ്ഫൂർ വ്യോമത്താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല.

രാസായുധപ്രയോഗത്തിനു കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. എന്നാൽ തങ്ങൾ ആക്രമണമൊന്നും നടത്തിയിട്ടില്ലെന്ന് യു.എസ് പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top