Advertisement

മെസഞ്ചറിൽ അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാൻ പുതിയ ഫീച്ചർ

April 9, 2018
Google News 0 minutes Read
new feature to call back messages in messenger

മെസഞ്ചറിൽ അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള പുതിയ ഫീച്ചർ അണിയറയിൽ ഒരുങ്ങുന്നു. കുറച്ചുസമയത്തിനുള്ളിൽത്തന്നെ അയച്ചവ തിരിച്ചെടുക്കാൻ സാധിക്കും. ഗ്രൂപ്പുകളിലുൾപ്പെടെ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും.

ഫെയ്‌സ്ബുക്കിൻറെ ഉപഭോക്താക്കൾക്ക് സന്ദേശം കൈമാറാനുള്ള ആപ്ലിക്കേഷനായിട്ടാണ് മെസഞ്ചർ രംഗപ്രവേശം ചെയ്തത്. ആദ്യം ഫെയ്‌സ്ബുക്ക് ആപ്പിനൊപ്പം നിന്നുവെങ്കിലും പിന്നീട് സ്വതന്ത്രമായി.

മാർക്ക് സുക്കർബർഗ് ഉപഭോക്താക്കൾക്ക് ഇൻബോക്‌സിൽ അയച്ച പല സന്ദേശങ്ങളും നീക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള ഉന്നതർ മാത്രം ഈ ഫീച്ചർ ഉപയോഗിക്കുന്നതിനെതിരെ വലിയ പരാതി പ്രവാഹമാണുയർന്നത്. ഇതോടെയാണ് എല്ലാവർക്കും ഈ ഫീച്ചർ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ മെസഞ്ചർ പുതുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here