മോദി ഭരണത്തില്‍ ‘അച്ഛാദിന്‍’ കാലം; ഇന്ത്യയിലെ അതിസമ്പന്ന പാര്‍ട്ടിയായി ബിജെപി തുടരുന്നു

ഇന്ത്യയിലെ അതിസമ്പന്ന പാര്‍ട്ടികളുടെ പട്ടികയില്‍ ബിജെപി തന്നെ മുന്നില്‍. കേന്ദ്രഭരണത്തിലെത്തിയ ശേഷം ഇന്ത്യയിലെ അതിസമ്പന്ന പാര്‍ട്ടിയെന്ന വിശേഷണം സ്വന്തമാക്കിയ ബിജെപി ഇക്കൊല്ലവും പദവി നിലനിര്‍ത്തി. രാജ്യത്തെ ദേശീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ കണക്കെടുപ്പിലാണ് ബിജെപി ഒന്നാം സ്ഥാനത്തെത്തിയത്.

പുറത്തുവിട്ട വരുമാനത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ ഏഴ് ദേശീയ പാര്‍ട്ടികളുടെ മുന്‍ വര്‍ഷത്തെ ആകെ വരുമാനം 1,559. 17 കോടിയാണ്. ഇതില്‍ 66.34 ശതമാനം വരുമാനവും ബിജെപിയുടെ കൈകളിലാണ്. 2016-17 കാ​ല​യ​ള​വി​ൽ 1,034.27 കോ​ടി രൂ​പ​യാ​ണ് ബി​ജെ​പി​യു​ടെ വ​രു​മാന​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വ​രു​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സാ​ണു​ള്ള​ത്. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് 225.36 കോ​ടി രൂപ​യു​ടെ വ​രു​മാ​ന​മാ​ണു​ള്ള​ത്. ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 14.45 ശ​ത​മാ​ന​മാ​ണി​ത്. സി​പി​ഐ ആ​ണ് പ​ണ​ക്കൊ​ഴു​പ്പി​ൽ ഏ​റ്റ​വും പി​ന്നി​ലായി​പ്പോ​യ​ത്. സു​ധാ​ക​ർ റെ​ഡ്ഡി ന​യി​ക്കു​ന്ന പാ​ർ​ട്ടി​ക്ക് 2.08 കോ​ടി രൂ​പ മാ​ത്ര​മാ​ണു​ള്ള​ത്. പാ​ർ​ട്ടി​ക​ൾ ആ​ദാ​യ​നി​കു​തി അ​ട​ച്ച​തി​ന്‍റെ ക​ണ​ക്കു​ക​ളെ അ​വ​ലം​ബി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top