റെക്കോര്‍ഡ് നേട്ടത്തോടെ ഹീന സിദ്ധു; പുരുഷ ഹോക്കി ടീം സെമി ഫൈനലില്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി 11-ാം സ്വര്‍ണം നേടിയ ഹീന സിദ്ധുവിന് റെക്കോര്‍ഡും. 38 പോയിന്റുകള്‍ നേടി ഗെയിം റെക്കോര്‍ഡുമായിട്ടാണ് ഹീനയുടെ സ്വര്‍ണനേട്ടം. 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് ഹീന സിദ്ധു സ്വര്‍ണം നേടിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹീനയുടെ സ്വര്‍ണനേട്ടത്തിനൊപ്പം പുരുഷ ഹോക്കി ടീമിന്റെ സെമി ഫൈനല്‍ പ്രവേശനവും ഇന്ത്യയ്ക്ക് ആഘോഷിക്കാനുള്ള വക നല്‍കുന്നുണ്ട്. മലേഷ്യയെ 2-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്.

ഹീനയുടെ വിജയത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 20 ആയി. 11 സ്വര്‍ണവും 4 വെള്ളിയും 5 വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. 41 സ്വര്‍ണവുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും, 23 സ്വര്‍ണവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും തുടരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top