ചെറുനാരങ്ങ വില കുതിക്കുന്നു

lemon price increased

ചെറുനാരങ്ങ വിലയിൽ വൻ വർധന. ഉൽപാദനം കുറയുകയും ആവശ്യക്കാരേറുകയും ചെയ്തതോടെ ചെറുനാരങ്ങാ വില പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.

കിലോ 50രൂപയായിരുന്ന നാരങ്ങ ഇപ്പോൾ വില 120 മുതൽ 140 രൂപ വരെയാണ്. സംസ്ഥാനത്ത് ചെറുനാരങ്ങാ ഉൽപാദനം വിരളമാണ്. സംസ്ഥാനത്തെ വ്യാപാരികൾ ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ്.

തമിഴ്‌നാട്ടിലെ പുളിയൻകുടി, മധുര, രാജമുടി എന്നിവിടങ്ങളിൽ നിന്നാണ് ദിനംപ്രതി ടൺ കണക്കിനു ചെറുനാരങ്ങ കേരളത്തിലേക്ക് എത്തുന്നത്. എന്നാൽ ഇവിടെയും ഉൽപാദനം മുൻ വർഷങ്ങളെ അപേക്ഷിച്ചു കുറഞ്ഞു.

വേനൽ കടുത്തതോടെ നാരങ്ങയ്ക്ക് ആവശ്യക്കാർ കൂടിയിരിക്കുകയാണ്. വിവിധ കമ്പനികളുടെ ശീതള പാനിയങ്ങളും പരമ്പാരാഗത പാനിയങ്ങളും വേനൽക്കാലത്ത് സജീവമാണെങ്കിലും ഏറ്റവുമധികം വിൽക്കുന്നതും ആവശ്യക്കാരുള്ളതും നാരങ്ങാവെള്ളത്തിനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top