Advertisement

ചെറുനാരങ്ങ ആറ് മാസം വരെ ഫ്രഷായി വയ്ക്കണോ?; ഈ ടിപ് ഒന്ന് പരീക്ഷിച്ച് നോക്കൂ

May 24, 2022
Google News 3 minutes Read

വാങ്ങി വച്ചിരിക്കുന്ന പച്ചക്കറികള്‍ വളരെപ്പെട്ടെന്ന് ചീത്തയാകുന്നത് വിഷമമുള്ള കാര്യമാണ്. വിപണി വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുന്ന ചെറുനാരങ്ങ പോലുള്ളവ ഉണങ്ങിപ്പോകുന്നതും ചീത്തയാകുന്നതും ഹൃദയം തകര്‍ക്കും. അതിഥികള്‍ വരുമ്പോള്‍ ജ്യൂസ് നല്‍കാനും സാലഡുകളില്‍ ഉപയോഗിക്കാനും ചൂടുകാലത്ത് ഉള്ള് തണുപ്പിക്കുന്ന ഡ്രിങ്കുകളുണ്ടാക്കാനുമൊക്കെയാണ് ചെറുനാരങ്ങ ഉപയോഗിക്കുക. ഈ ആവശ്യം കഴിഞ്ഞാല്‍ ഫ്രിഡ്ജില്‍ ദീര്‍ഘകാലം അനങ്ങാതിരിക്കുന്ന ചെറുനാരങ്ങ ഉണങ്ങിപ്പോകുന്നത് പല വീടുകളിലും സഭവിക്കുന്നതാണ്. ഇത് തടയാന്‍ ഒരു ടിപ്പ് ഇതാ. ( here is a tip to store lemon upto 6 months)

ആറ് മാസം വരെ സൂക്ഷിച്ചുവയ്ക്കാനായി നല്ല ഫ്രഷ് നാരങ്ങകള്‍ നോക്കി തെരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നല്ല മൃദുവും ജ്യൂസിയുമായ നാരങ്ങകള്‍ വേണം തെരഞ്ഞെടുക്കാന്‍. നാരങ്ങയുടെ തൊലിയില്‍ കറുത്ത പൊട്ടുകള്‍ വീണിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കുക. നല്ല മഞ്ഞ നിറമുള്ള നാരങ്ങകള്‍ പ്രത്യേകം നോക്കി തെരഞ്ഞെടുക്കുക.

Read Also: ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി സ്റ്റാലിന്‍; പിണറായി വിജയന്‍ രണ്ടാമത്; സര്‍വെ നടന്നത് അഞ്ച് സംസ്ഥാനങ്ങളില്‍

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് ഒന്ന് മുതല്‍ രണ്ട് വരെ ടേബിള്‍ സ്പൂണ്‍ വിനാഗിരി ഒഴിക്കുക. ശേഷം അതിലേക്ക് മുന്‍പ് തിരഞ്ഞ് മാറ്റി വച്ചിരിക്കുന്ന നാരങ്ങകള്‍ 10 മിനിറ്റോളം ഇട്ടുവയ്ക്കുക. ശേഷം ഒരു ഉണങ്ങിയ ടവല്‍ എടുത്ത് ഓരോ നാരങ്ങകളും നന്നായി തുടച്ചെടുക്കുക. ഒരു ചെറിയ പാത്രത്തില്‍ അല്‍പം എണ്ണ എടുത്ത ശേഷം ഓരോ നാരങ്ങകളുടേയും പുറം ഭാഗത്ത് പുരട്ടിവയ്ക്കുക.

ഏത് എണ്ണ വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം. വെളിച്ചെണ്ണ ഉപയോഗിക്കുന്നതാകും കൂടുതല്‍ നല്ലത്. പുറംഭാഗത്ത് നന്നായി എണ്ണ പുരട്ടിയ നാരങ്ങകള്‍ വായു കയറാത്ത ഒരു പാത്രത്തിലിട്ട് നന്നായി അടയ്ക്കുക. ശേഷം ഈ കണ്ടെയ്‌നര്‍ ഫ്രീസറില്‍ സൂക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ ചെറുനാരങ്ങകള്‍ ആറ് മാസം വരെ കേടുകൂടാതെയിരിക്കും.

Story Highlights: here is a tip to store lemon upto 6 months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here