ചെറുനാരങ്ങ തൊലി ഇനി കളയരുതേ, ഉപയോഗങ്ങൾ പലവിധമാണ്

നമ്മുടെ അടുക്കളയിൽ നാം പതിവായി ഉപയോഗിക്കാറുള്ള ഒന്നാണ് ചെറുനാരങ്ങ. നാരങ്ങാ വെള്ളം ഉണ്ടാക്കാനും അച്ചാറിടാനും വിഭവങ്ങള്‍ക്ക് രുചി കൂട്ടാനുമെല്ലാം നമ്മള്‍ നാരങ്ങ ഉപയോഗിക്കാറുണ്ട്. എന്നാൽ ചെറുനാരങ്ങ നീര് പിഴിഞ്ഞതിന് ശേഷം പലപ്പോഴും നാം ഇതിന്റെ തൊലിയടക്കമുള്ള ഭാഗങ്ങള്‍ കളയാറാണ് പതിവ്. ചെറുനാരങ്ങയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന അനേകം ഗുണങ്ങൾ ദൈനംദിന ജീവിതത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്.[ Lemon peel benefits ]
Read Also: പതിവായി കഴിക്കാം ഒരു ഏലക്ക; ആരോഗ്യ ഗുണങ്ങൾ ഏറെ
ഈ നാരങ്ങ തൊലികള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം;
- ചെറുനാരങ്ങ തൊലി ഉണക്കി പൊടിച്ച് പാനീയങ്ങളിലും നൂഡില്‍സിലും ഉപയോഗിക്കാം.
- ചെറുനാരങ്ങയുടെ തൊലി ഐസ് ക്യൂബുകളിൽ ഫ്രീസ് ചെയ്ത് വെള്ളത്തിൽ, ഐസ്ഡ് ടീയിൽ അല്ലെങ്കിൽ കോക്ടെയിലിൽ ചേർത്ത് ഉപയോഗിക്കാം. ഇത് പാനീയത്തിന് ഒരു ഫ്രഷ് ടച്ച് നൽകും.
- ചെറുനാരങ്ങ തൊലി, കറുവപ്പട്ട അല്ലെങ്കിൽ ഗ്രാമ്പൂ എന്നിവ ചേർത്ത് അരച്ച് ഉണക്കി ചെറിയ സഞ്ചികളിൽ നിറച്ച് ഡ്രോയറുകളിൽ, ഷൂ റാക്കുകളിൽ അല്ലെങ്കിൽ മറ്റ് ദുർഗന്ധം വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെക്കുക. ഇത് ദുർഗന്ധം മാറ്റി ഒരു നല്ല സുഗന്ധം പരത്തും.
- സാധാരണ വിനാഗിരിയിൽ ചെറുനാരങ്ങ തൊലി ഇട്ട് ഒരു ആഴ്ചത്തേക്ക് വെച്ചാൽ ഇതൊരു നല്ല ക്ലീനിംഗ് ഏജന്റ് ആകും ശേഷം വഴുവഴുപ്പുള്ള കൗണ്ടറുകൾ, സ്റ്റൗ ടോപ്പുകൾ, വാഷ് ബേസനുകൾ എന്നിവ വൃത്തിയാക്കാൻ ഇത് ഉപയോഗിക്കാം.
- ചെറുനാരങ്ങ തൊലി ചേർന്ന മാസ്ക് മുഖക്കാന്തിക്കായി ഉപയോഗിക്കാം
Story Highlights : Benefits of lemon peel
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here