Advertisement

ശിവക്ഷേത്രത്തിൽ നേദിച്ച ഒറ്റ ചെറുനാരങ്ങ ലേലം ചെയ്തത് 35,000 രൂപയ്ക്ക്

March 12, 2024
Google News 1 minute Read

തമിഴ്‌നാട്ടിൽ ഒരു ചെറുനാരങ്ങ 35000 രൂപയ്ക്ക് ലേലത്തിനെടുത്ത് യുവാവ്. ലേലം നടന്നത് ശിവഗിരി വില്ലേജിലെ പഴപൂസിയൻ ക്ഷേത്രത്തിലാണ്. ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി ലേലം പിടിച്ചത് ഇറോഡ് സ്വദേശിയാണ്. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പഴങ്ങളും ചെറുനാരങ്ങകളും ഭഗവാന് നേദിക്കുന്ന പതിവ് ക്ഷേത്രത്തിലുണ്ട്.

ഇവ പിന്നീട് ഭക്തർക്ക് ലേലം ചെയ്യും. ഇത്തരത്തിൽ നേദിച്ച ചെറുനാരങ്ങയാണ് 35000 രൂപ നൽകി ഭക്തൻ ലേലത്തിൽ സ്വന്തമാക്കിയത്. ആകെ 15 പേരാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചതും ഇതേ ചെറുനാരങ്ങയ്ക്കാണ്.ഇത്തരത്തിൽ ഏറ്റവും കൂടുതൽ തുക നൽകി ചെറുനാരങ്ങ സ്വന്തമാക്കുന്നവർക്ക് വർഷങ്ങളോളം സമൃദ്ധിയും ആരോഗ്യവും ലഭിക്കുമെന്ന് വിശ്വാസമുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നാരങ്ങയുടെ ലേലത്തിൽ 15 ഓളം ഭക്തർ പങ്കെടുത്തതായും ഈറോഡിൽ നിന്നുള്ള ഒരു ഭക്തന് 35,000 രൂപയ്ക്ക് നാരങ്ങ വിറ്റതായും അധികൃതർ പറഞ്ഞു. മേൽശാന്തിയുടെ കാർമികത്വത്തിൽ പൂജ നടത്തിയശേഷമാണ് ക്ഷേത്ര പൂജാരി നാരങ്ങ ലേലത്തിൽ വച്ചത്. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് ലേലം നടന്നത്.

Story Highlights: Lemon sold for Rs35000 at auction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here