മലപ്പുറത്ത് ദേശീയപാത സര്‍വ്വേ പുനരാരംഭിച്ചു

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മലപ്പുറത്ത് ദേശീയപാത വികസനത്തിന്‍റെ ഭാഗമായുള്ള സര്‍വേ പുനരാരംഭിച്ചു.കഴിഞ്ഞ ആഴ്ച്ച സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സര്‍വേ നടപടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ എത്തിയിരിക്കുന്നത്. താഴെ ചേളാരി മുതലുള്ള നാല് കിലോമീറ്ററിലാണ് ഇന്ന് സര്‍വേ നടക്കുന്നത്. നാല് ടീമുകളായി തിരിഞ്ഞാണ് ഇന്നത്തെ സര്‍വേ.  കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിയിലാണ് ഇന്ന്പ്രധാനമായും സര്‍വേ നടക്കുന്നത്.കുറ്റിപ്പുറം മുതല്‍ പന്ത്രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടസര്‍വേ ഇനി ബാക്കിയുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top