പാര്‍ലമെന്റ് സ്തംഭനം; ഉപവാസമിരിക്കാന്‍ പ്രധാനമന്ത്രി

തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധിക്കാന്‍ സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ രംഗത്ത്. പാര്‍ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉപവാസമിരിക്കുമെന്ന് അറിയിച്ചു.

വ്യാ​ഴാ​ഴ്ച​യാ​ണ് ബി​ജെ​പി​യു​ടെ ഏ​ക​ദി​ന ഉ​പ​വാ​സം. മോ​ദി ന്യൂ​ഡ​ൽ​ഹി​യി​ൽ ഉ​പ​വ​സി​ക്കു​ന്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന​മാ​യ ക​ർ​ണാ​ട​ക​യി​ലെ ഹൂ​ബ്ളി​യി​ലാ​ണ് അ​മി​ത് ഷാ​യു​ടെ ഉ​പ​വാ​സം. പ്ര​ധാ​ന​മ​ന്ത്രി ഉ​പ​വാ​സം അ​നു​ഷ്ടി​ക്കു​മെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലും ഫ​യ​ൽ നീ​ക്ക​ങ്ങ​ളി​ലും ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സെ​ഷ​ൻ ഏ​ക​ദേ​ശം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടി​രു​ന്നു. കോ​ണ്‍​ഗ്ര​സാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണു ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി​യു​ടെ സ്ഥാ​പ​ക ദി​ന​ത്തി​ൽ ന​ട​ത്തി​യ പൊ​തു​പ​രി​പാ​ടി​യി​ലും മോ​ദി ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top