പാകിസ്ഥാനിലെ ഇന്ത്യൻ ചാര വനിതയായി ആലിയ; റാസി ട്രെയിലർ പുറത്ത്

raazi trailer

ഇന്ത്യൻ ചാര വനിതയായി പാകിസ്ഥാനിൽ എത്തുന്ന പെൺകുട്ടിയായി വേഷമിട്ട് ആലിയ. ഹൈവേ, ഉഡ്ത പഞ്ചാബ് എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ആലിയയുടെ ശക്തമായ കഥാപാത്രമായിരിക്കും റാസി. ഹരീന്ദർ സിംഗ് സിക്കയുടെ പുസ്തകമായ സെഹ്മത്തിന്റെ ആവിഷ്‌കാരമാണ് മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമായ റാസി.

കരൺ ജോഹറാണ് ചിത്രം നിർമ്മിക്കുന്നത്. ആലിയ ഭട്ടിന് പുറമെ വിക്കി കൗശലും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നഭർ, മലെർകോട്‌ല, ദൂധ്പത്രി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

raazi trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top