സമ്പന്നനായപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതെല്ലാം മണി ചെയ്തു: ശാന്തിവിള ദിനേശ്

dinesh mani
അന്തരിച്ച നടൻ കലാഭവൻ മണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേഷ്.മണിയെ സിനിമയില്‍ നിന്ന് അങ്ങോട്ട് കട്ട് ചെയ്ത ആദ്യത്തേയും അവസാനത്തേയും ആള് ഞാനായിരിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു സ്വകാര്യ  ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോൾ ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്തെന്നും ദിനേഷ് തുറന്നടിച്ചു.

മാക്ടയുടെ ജനറൽ ബോഡിയിൽ സൂപ്പർ താരങ്ങൾക്കെതിരെ സംസാരിച്ചതോടെയാണ് കലാഭവൻ മണി തനിക്കെതിരായതെന്ന് ദിനേശ് പറഞ്ഞു.അന്ന് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. താരങ്ങളെ ഉണ്ടാക്കുന്നത് നമ്മളാണ്. സിനിമവേണമെങ്കില്‍ നിര്‍മ്മാതാക്കള്‍ വേണം എന്നാണ് ഞാന്‍ പറഞ്ഞു.  മാക്ടയിലെ അന്നത്തെ എന്റെ അഭിപ്രായ പ്രകടനം സംവിധായകൻ ഷാജി കൈലാസാണ് ഹൈദരാബാദിലായിരുന്ന മണിയ്ക്ക് ഫോണിലൂടെ കേൾപ്പിച്ചു കൊടുത്തത്. തുടര്‍ന്ന് മണി ലൈനിലുണ്ടെന്ന് കാണിച്ച് ഷാജി കൈലാസ് തന്നെയാണ് ഫോണ്‍ തനിക്ക് കൈമാറിയത്.  എന്നോട് വളരെ മോശമായാണ് മണി സംസാരിച്ചത്, ഊഴം എന്ന സിനിമയിൽ താൻ സഹസംവിധായകനായി എത്തിയത് ചാലക്കുടിയിൽ നിന്ന് ഓട്ടോ ഓടിച്ച് ഒരാൾ വരുമെന്ന് വിചാരിച്ചല്ലെന്ന മറുപടിയാണ് അതിന് നൽകിയത്- ദിനേശ് പറഞ്ഞു.

സ്റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല. ഫോറസ്റ്റ് ഓഫീസർമാരെ തല്ലിയത് അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ്. അന്ന് ജാതിയുടെ പേരു പറഞ്ഞ് ഡി.ജി.പി സെൻകുമാർ മണിയെ ന്യായീകരിക്കുകയായിരുന്നു. സത്യത്തിൽ സെൻകുമാറിനോട് പുച്ഛമാണ് തോന്നിയത് എന്ന് ദിനേശ് മണി പറഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്ന് സ്വര്‍ണ്ണ തള പിടിച്ചപ്പോഴും അത് തന്നെ അവസ്ഥ. അന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തന്നോട് തന്നെ വ്യക്തമായി പറഞ്ഞു, മണി ഉപദ്രവിച്ച കാര്യമെന്നും ദിനേശ് പറയുന്നു. ദാരിദ്രത്തെക്കുറിച്ചും, മണലൂറ്റാന്‍ പോയതിനെ കുറിച്ചും പറയുന്ന മണി സമ്പന്നനായപ്പോള്‍ എന്തെല്ലാം ചെയ്യാന്‍ പാടില്ലയോ അതെല്ലാം ചെയ്തു. ചാലക്കുടിയില്‍ പോലീസ് സ്റ്റേഷന്‍ പണിതു കൊടുത്തിട്ട് പോലീസുകാരനെ തല്ലിയ ആളാണ് മണിയെന്നും ദിനേശ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top