കടം തന്നവര്‍ തേടിയെത്തുന്നു; അഭിനയിക്കാതെ മറ്റ് നിവൃത്തിയില്ല

charmila

വിവിധ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ കയ്യില്‍ സമ്പാദ്യമൊന്നുമില്ലെന്ന് നടി ചാര്‍മിള. കടം ന്ല‍കിയവര്‍ തന്നെ തേടി വീട്ടിലെത്തുകയാണ്. അഭിനയമല്ലാതെ മറ്റൊന്നും അറിയില്ല. അഭിനയിക്കാതെ ജീവിക്കാന്‍ ആകാത്ത അവസ്ഥയാണ്. സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് ലഭിച്ച പണം ഒന്നും സൂക്ഷിച്ച് വച്ചില്ല. അടിച്ച് പൊളിച്ച് തീര്‍ക്കുകയായിരുന്നു എല്ലാം. പണത്തിനായി ഇപ്പോള്‍ വളരെ കഷ്ടപ്പാടാണ്.   കടം നല്‍കിയവര്‍ തേടിയെത്തുന്നത് വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്താന്‍ നിര്‍ബന്ധിതയാക്കിയിരിക്കുകയാണ്.

വിവാഹശേഷം ജീവിതം ആഘോഷമാക്കുകയായിരുന്നു. പണമൊന്നും സൂക്ഷിച്ച് വച്ചില്ല. അത്കൊണ്ട് തന്നെ വിവാഹമോചനത്തിന് ശേഷം ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയായി. തമിഴിലെ താരസംഘടനയായ നടികര്‍ സംഘവും നടന്‍ വിശാലും ഒരു പാട് സഹായിക്കുന്നുണ്ട്. മകന്റെ പഠിത്തം അവരാണ് നോക്കുന്നത്.  ചാര്‍മിള തുറന്ന് പറയുന്നു. വിവാഹ മോചനത്തിന് ശേഷം നഷ്ടങ്ങളെല്ലാം തനിക്ക് മാത്രമായിരുന്നു. അമ്മ കിടപ്പിലാണ്, ഷൂട്ടിന് പോകുമ്പോള്‍ അമ്മയെ നോക്കാനായി ഒരു ഹോം നഴ്സിനെ വച്ചിട്ടുണ്ട്. ലീസിന് എടുത്ത വീട്ടിലാണ് ഇപ്പോള്‍ താമസം, ചാര്‍മിള പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top