ഫ്ളവേഴ്സ് മേള പശുക്കളുടേത് കൂടിയാണ്…!

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടന്നു വരുന്ന കാർഷിക വ്യാപാര മേളയായ ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ ശ്രദ്ധേയമായ കാഴ്ചയാണ് വിവിധ ഇനത്തിലുള്ള പശുക്കളുടെ പ്രദർശനം. പട്ടാഴി അമ്പാടി ഗോശാലയിൽ നിന്നുള്ള തനത് നാടൻ പശുക്കളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള വ്യത്യസ്തമാർന്ന ഇനങ്ങളുമാണ് മേളയിൽ കൗതുകമുണർത്തുന്നത്.
രാജസ്ഥാനിൽ നിന്നുമുള്ള കാങ്ക്രജ്, ഗുജറാത്തിൽ നിന്നും എത്തിയ ഗീർ, കർണാടകയിൽ കാണപ്പെടുന്ന അമൃത മഹൽ, കൃഷ്ണ എന്നിവ, തമിഴ് നാട്ടിലെ കങ്കയം എന്നിവയും കേരത്തിലെ ഏറ്റവും പ്രമുഖ ഇനങ്ങളായ വെച്ചൂർ, കാസർഗോഡ്, കപില എന്നിങ്ങനെ വിവിധ ഇനത്തിലുള്ള പശുക്കളാണ് മേളയിലുള്ളത്. ഓരോന്നിനും നിരവധി പ്രത്യേകതകൾ അവകാശപ്പെടാനുണ്ട്. കങ്കയം എന്ന ഇനത്തിൽ പെട്ട പശുവാണ് ജെല്ലികെട്ടിന് ഉപയോഗിക്കുന്നത്. സ്വർണ വർണത്തിലുള്ള കപില എന്ന ഇനത്തിൽ പെട്ട പശു ആദിമ കാലം മുതൽ യാഗത്തിന് വേണ്ടി ഉപയോഗിക്കുന്നതാണ്.
പശുക്കളുടെ പ്രദർശനത്തിനൊപ്പം അമ്പാടി ഗോശാലയിലെ ഉത്പന്നങ്ങൾ പരിചയപ്പെടുത്തി കൊണ്ടുള്ള സ്റ്റാളും മേളക്ക് അകത്ത് പ്രവർത്തിക്കുന്നുണ്ട്. പ്രകൃതി ദത്തമായ സൗന്ദര്യ വർധക വസ്തുക്കൾ, വേദന സംഹാരികൾ, മുഖക്കുരു, സന്ധി വേദന, മുടി കൊഴിച്ചിൽ, താരൻ ഇവയ്ക്ക് പരിഹാരം നൽകുന്ന ഉത്പന്നങ്ങൾ തുടങ്ങിയവ സ്റ്റാളിൽ ലഭ്യമാണ്. ഏപ്രിൽ 16 വരെയാണ് മേള സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here