Advertisement

ജമ്മുവില്‍ ക്രൂര പീഡനത്തിന് ഇരയായ കുഞ്ഞിന്റെ വീട്ടുകാര്‍ സ്ഥലമൊഴിഞ്ഞ് പോയി

April 12, 2018
0 minutes Read
kathua rape case trial should be done out of state says asifa family

ജമ്മുവിലെ കുത്വാ ജില്ലയില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വീടൊഴിഞ്ഞ് പോയി. രാജ്യം മുഴുവന്‍ ഈ കുഞ്ഞിനായി ശബ്ദം ഉയരുകയാണ്. പോലീസ് ഓഫീസര്‍ അടക്കമുള്ള ആറ് പേരാണ് കുട്ടിയെ ദിവസങ്ങളോളം ക്ഷേത്രത്തിലിട്ട് പീഡിപ്പിച്ചത്. മയക്ക് മരുന്ന് നല്‍കി മയക്കിക്കിടത്തിയ ശേഷമായിരുന്നു പീഡനം. അതിന് ശേഷം കല്ലുകൊണ്ട് തലയടിച്ച് പൊട്ടിക്കുകയും ചെയ്തു.

നാടോടി സമൂഹമായ ബക്കര്‍വാള്‍ സംഘത്തിലെ കുട്ടിയായിരുന്നു. ഇവരെ ഗ്രാമത്തില്‍ നിന്ന് വിരട്ടി ഓടിക്കുന്നതിനാണ് ഈ ഹീനകൃത്യം ചെയ്തത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു കുഞ്ഞിനെ ആദ്യം പീഡിപ്പിച്ചത്. കുതിരയ്ക്ക് തീറ്റ കൊടുക്കാനായി എത്തിയ കുട്ടിയോട് കുതിരയെ കാണിച്ച് തരാം എന്ന് പറഞ്ഞാണ് ഇവര്‍ ക്ഷേത്രത്തിലേക്ക് കൊണ്ട് പോയത്. തിങ്കളാഴ്ചയാണ് കേസിലെ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചത്. ജനുവരി പത്തിനാണ് കുട്ടിയെ കാണാതാകുന്നത്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ക്ഷേത്ര നടത്തിപ്പ് കാരനായ സഞ്ജിറാമാണ് കേസിലെ പ്രധാന പ്രതി. സഞ്ജിറാമിന്റെ മകന്‍ ഷമ്മ എന്നറിയപ്പെടുന്ന വിശാല്‍ ജംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. മീററ്റില്‍ പഠിക്കുന്ന വിശാലിനെ കസിന്‍ ഫോണ്‍ ചെയ്ത് വരുത്തിയാണ് ഈ ഹീന കൃത്യത്തില്‍ പങ്കാളിയാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് കുഞ്ഞിന്റെ തല കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തതും, കാട്ടില്‍ മൃതദേഹം ഒളിപ്പിച്ചതും. പീഡനം നടക്കുമ്പോഴും സംശയം തോന്നാതിരിക്കാനായി സഞ്ജിറാവുവും മരുമകനും അമ്പലത്തിലെ പൂജകളും മറ്റ് ചടങ്ങുകളും ഒന്നും മുടക്കിയതുമില്ല.ജനുവരി 23 നാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
സംഭവത്തില്‍ ഭൂപീന്ദര്‍ സിങ്, ഹര്‍മീന്ദര്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top