22
Mar 2019
Friday
100 News

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നാളെ മുതലാണ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം ദീര്‍ഘിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. പാലക്കാട് കുമരമ്പത്തൂരില്‍ വൈകീട്ട് ആറ് മണിവരെ ജോലി ചെയ്യാന്‍ വിസമ്മതിച്ച ഡോക്ടറെ പുറത്താക്കിയ നടപടിയിലും ഡോക്ടര്‍മാര്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ഒഴികയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരാണ് നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പ്രവേശിക്കുന്നത്.

Top