എട്ടുവയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം: പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ജമ്മു കാശ്മീരിലെ കത്‌വയിൽ 8 വയസുകാരി ആസിഫയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന കേസിൽ പ്രതിഷേധങ്ങൾക്കിടെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രണ്ടു പൊലീസുകാരടങ്ങുന്ന ഏഴംഗസംഘം ആസിഫയെ മൂന്നു തവണ കൂട്ടബലാൽസംഗത്തിനിരയാക്കി എന്നതടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്.
ആസിഫയെ മൂന്നുതവണ കൂട്ടബലാൽസംഗത്തിനിരയാക്കി. കുട്ടിക്ക് മയക്കുമരുന്ന് നൽകി. ക്ഷേത്രത്തിനുള്ളിൽ വെച്ചായിരുന്നു ബലാൽസംഗം എന്നതിന് ഡിഎൻഎ പരിശോധനയിൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ബലാൽസംഗത്തിനിരയാക്കിയ ശേഷം ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം.
കേസിലെ ഒമ്പത് പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഇയാളൊഴികെ മറ്റുള്ളവരുടെ മേൽ കൊലപാതക കുറ്റം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
പ്രതികൾ അറസ്റ്റിലായതോടെ സംഘർഷാവസ്ഥ ഉടലെടുത്ത കത്‌വയിൽ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന രൂപീകരിച്ചതായാണ് വിവരം. സംസ്ഥാനത്ത് ബിജെപി മന്ത്രിമാരായ ലാൽ ചന്ദ്, ചന്ദ്രൻ പ്രകാശ് ഗംഗ, എന്നിവർ പ്രതികളെ രക്ഷിക്കാൻ സഹായം നൽകുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
ജനുവരി 17നാണ് ജമ്മുകാശ്മീരിലെ കത്‌വയിലെ രസന ഗ്രാമത്തിലെ വനമേഖലയിൽ നിന്നും ആസിഫ എന്ന8 വയസുകാരിയുടെ മൃതദേഹം കണ്ടുകിട്ടുന്നത്.
rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here