കുഞ്ഞുണ്ടാകാനുള്ള തിയ്യതി തീരുമാനിച്ച് കഴിഞ്ഞു; സാമന്ത
‘ചായ്സാം’ വിവാഹത്തിന് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സാമന്തയും നാഗ ചൈതന്യയും. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തോടെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്. സിനിമയില്‍ നിന്ന് റിട്ടയര്‍മെന്റാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
എനിക്ക് വേണ്ടതെന്തോ അത് കിട്ടാതാകുമ്പോള്‍ ഞാന്‍ സിനിമയില്‍ നിന്നും റിട്ടയര്‍ ചെയ്യും. തത്കാലം എന്തായാലും അങ്ങനെ സംഭവിക്കുന്നില്ല. പക്ഷെ എനിക്കെന്ന് ഒരു കുഞ്ഞ് വേണമെന്നുള്ളതിന് ഞാന്‍ ഒരു തിയ്യതി തീരുമാനിച്ചിട്ടുണ്ട്. ഞങ്ങള്‍ അതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് സാമന്ത പറയുന്നത്. അത് ഞങ്ങള്‍ ഫിക്‌സ് ചെയ്ത ഡേറ്റിന് തന്നെ നടന്ന് കൊള്ളണമെന്നില്ല. തീയ്യതി പറയാന്‍ ആകില്ല. ആ തിയ്യതി കഴിഞ്ഞാല്‍ എല്ലാ കണ്ണും നാഗ ചൈതന്യയില്‍ ആകുമെന്നാണ് ഇതിന് കാരണമായി താരം പറഞ്ഞത്. കുഞ്ഞ് ജനിച്ചാല്‍ കുഞ്ഞ് മാത്രമായിരിക്കും എന്റെ ലോകം, ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ കുഞ്ഞിന് വേണ്ടി മാത്രം മാറ്റി വയ്ക്കും സാമന്ത പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here