Advertisement

കാശ്മീരിലെ പെണ്‍കുട്ടിയ്ക്ക് എതിരെ പോസ്റ്റിട്ട വിഷ്ണു എഎൻ രാധാകൃഷ്ണന്റെ സഹോദര പുത്രൻ

April 14, 2018
Google News 0 minutes Read

തന്നെ കുടുക്കുകയായിരുന്നുവെന്ന് ന്യായവുമായി വന്ന വിഷ്ണു നന്ദകുമാർ അതിശക്തമായ ആർ എസ് എസ് ബന്ധമുള്ള കുടുംബാംഗം. കശ്മീരില്‍ എട്ടുവയസുകാരി ക്രൂര ബലാല്‍സംഗത്തനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവാണ് വിഷ്ണു. ഇയാൾ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രന്‍ ആണ്. പാലാരിവട്ടത്തെ കൊട്ടക് മഹീന്ദ്ര ബാങ്കിലെ മലയാളി ജീവനക്കാരനായ വിഷ്ണു നന്ദകുമാറിനെയാണ് വിവാദത്തെ തുടർന്ന് ബാങ്ക് അധികൃതര്‍ പുറത്താക്കിയത്.

ആർ എസ് എസ് നേതാവും നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കണ്‍വീനറുമായ ഇ എന്‍ നന്ദ കുമാറാണ് ഇയാളുടെ അച്ഛന്‍. കത്വയില്‍ അമ്പലത്തിന് അകത്തുവെച്ച് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ആസിഫ വളര്‍ന്നു വരാഞ്ഞത് നന്നായി, വളര്‍ന്നിരുന്നേല്‍ ബോംബായി മാറുമായിരുന്നു എന്നതാണ് വിഷ്ണു ഫെയ്‌സ്ബുക്കിലിട്ട കമന്റ്. നരേന്ദ്ര മോഡി വാ തുറക്കുന്നത് വരെ ഇന്ത്യയൊട്ടാകെ ക്ഷേത്രത്തിനകത്തെ ബലാത്സംഗത്തെ ന്യായീകരിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സ്വീകരിച്ചിരുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് വിഷ്ണു ഫെയ്‌സ്ബുക്കില്‍ ഇത്തരത്തിലൊരു കമന്റ് പാസാക്കിയതും. ഇപ്പോഴും സംഘപരിവാർ ന്യായീകരണം തുടരുകയാണ്.

അരുംകൊലയെ വര്‍ഗീയവല്‍കരിച്ച് ഫെയ്‌സ്ബുക്കില്‍ ഇയ്യാള്‍ കമന്റിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ” എന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ വിഷ്ണു ഫെയ്സ് ബുക്ക് ഡി ആക്ടിവേറ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് കൊട്ടക്കിന്റെ ഔദ്യോഗിക പേജിലേക്ക് പ്രതിഷേധം പടര്‍ന്നു. കോട്ടക് ബാങ്കിന്റെ ഫെയ്സ്ബുക്ക് പേജിന്റെ റേറ്റിങ് കുത്തനെ താണു. പോരാത്തതിനെ തുടര്‍ന്ന് നിരവധി കോളുകളാണ് ബാങ്കിലേക്ക് വന്നത്. വിഷ്ണു നന്ദകുമാറിനെ കോട്ടക് മഹീന്ദ്രയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിനുമാരംഭിച്ചു. തുടര്‍ന്നാണ് ബാങ്ക് മാനേജര്‍ ജിജി ജേക്കബ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതായി അറിയിച്ചത്. സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെടുന്ന തരത്തില്‍ പ്രതികരണം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

കോട്ടക് മഹീന്ദ്ര ബാങ്കിന്റെ എറണാകുളം പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായ വിഷ്ണുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ശക്തമായ ക്യാംപെയ്ന്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ നിരുത്തരവാദപരമായും ബലാത്സംഘികളെ അനുകൂലിക്കുന്നതുമായ കമന്റ് പാസാക്കുന്നവരെ ബാങ്ക് പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ബാങ്കിന്റെ സേവനം ഞങ്ങള്‍ക്ക് ആവശ്യമില്ല എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വികാരം. ഈ വികാരം മനസ്സിലാക്കിയാണ് ബാങ്ക് ഇയാളെ പുറത്താക്കിയത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here