Advertisement

ഡോക്ടര്‍മാര്‍ ആരെയാണ് വെല്ലുവിളിക്കുന്നത്? ; ആരോഗ്യമന്ത്രി

April 16, 2018
Google News 0 minutes Read
KK Shailaja minister

ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരത്തില്‍ അതൃപ്തി അറിയിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഡോക്ടര്‍മാര്‍ ആരെയാണ് വെല്ലുവിളിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. ഡോക്ടര്‍മാരോട് സര്‍ക്കാരിന് യുദ്ധപ്രഖ്യാപനമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ മന്ത്രിസഭായോഗത്തിനു ശേഷം പറയുകയുണ്ടായി.

തെറ്റായ സമരത്തെ നേരിടുകയല്ലാതെ സർക്കാറിന്‍റെ മുന്നിൽ വഴിയില്ല.  ജനങ്ങൾക്ക് സേവനം എത്തിക്കാൻ ബദൽ മാർഗ്ഗം തേടുമെന്നും മന്ത്രി. പ്രൊബേഷൻ ഉള്ളവരോട് ജോലിക്ക് ഹാജരാകന്‍ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉച്ചയോടെ കണക്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. പിഎസ്‍സിയോട് അടിയന്തരമായി ലിസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് അഭിമാന പദ്ധതിയാണെന്നും ആര്‍ദ്രം മിഷന്‍ പ്രതീക്ഷയും സ്വപ്നവുമാണെന്നും മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രി പ്രതികരിച്ചു.

അതേസമയം, സമരം നടത്തുന്ന ഡോക്ടര്‍മാര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഘടന നേതൃത്വം ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സമരം അവസാനിപ്പിക്കാനായി ഡോക്ടര്‍മാര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here