Advertisement

മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു

April 16, 2018
Google News 3 minutes Read

മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു. ഹൈദരാബാദ് എന്‍ഐഎ കോടതിയുടേതാണ് നടപടി. പ്രതികള്‍ കുറ്റക്കാരാണെന്നതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. 2007 മെയ് 18-നായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒമ്പതുപേരാണ് കൊല്ലപ്പെട്ടിരുന്നത്. സ്വാമി അസീമാനന്ദ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ അടക്കം അഞ്ചു പ്രതികളെയാണ് വെറുതെ വിട്ടത്. 2011 ലാണ് സിബിഐയില്‍ നിന്ന് എന്‍ഐഎ കേസ് ഏറ്റെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here