കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി

ജമ്മു കാശ്മീരിലെ കത്‌വയില്‍ പീഡിപ്പിക്കപ്പെട്ട ശേഷം മരണപ്പെട്ട എട്ടു വയസുകാരി പെണ്‍കുട്ടിയുടെ കുടുംബത്തിനും കേസ് വാദിക്കുന്ന അഭിഭാഷയ്ക്കും സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി. ജമ്മു കാശ്മീര്‍ സര്‍ക്കാരിനാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് നീട്ടണമെന്ന കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ജമ്മു കാശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.
സുരക്ഷ കാരണങ്ങളാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഇതിനോടകം ഗ്രാമത്തില്‍ നിന്നും പാലായനം ചെയ്തു കഴിഞ്ഞു. കുട്ടിയുടെ പിതാവിന്‍റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി അവര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തെ കൂടാതെ അവരുടെ അഭിഭാഷകയുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here