Advertisement

ഏതൊക്കെ ആപ്ലിക്കേഷനുകൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നുണ്ട് ? തുറന്നുകാട്ടി ഫേസ്ബുക്കിന്റെ പുതിയ ഫീച്ചർ

April 16, 2018
2 minutes Read
this is how you can review and protect your data in facebook

വിവര ചോർച്ചയുമായി ബന്ധപ്പെട്ട ഫേസ്ബുക്കിനെതിരെ ഉയരുന്ന വിവാദങ്ങൾക്കിടെ ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താൻ പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് ഫേസ്ബുക്ക്.

പല ആപ്ലിക്കേഷനുകളും ഇൻസ്റ്റോൾ ചെയ്യുമ്പോൾ നമ്മുടെ അശ്രദ്ധമൂലമോ, അറിവില്ലായ്മ കൊണ്ടോ നാം അവർ ചോദിക്കുന്ന വിവരങ്ങൾക്കെല്ലാം അനുമതി നൽകാറുണ്ട്. നമ്മുടെ ഗ്യാലറി, കോൺടാക്ട്, ചിത്രങ്ങൾ, ഇമെയിൽ ഐഡി, തുടങ്ങിയ വിവരങ്ങളിലേക്ക് നുഴഞ്ഞുകയറാൻ നാം അനുമതി നൽകാറുണ്ട്.

പലപ്പോഴായി പല ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യാറുള്ള നാം ഏതൊക്കെ ആപ്ലിക്കേഷനുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്, മുമ്പ് ഇൻസ്റ്റോൾ ചെയ്ത് ഇപ്പോൾ ഫോണിൽ നിന്നും നീക്കം ചെയ്ത ആപ്ലിക്കേഷനുകൾ നമ്മുടെ വിവരങ്ങൾ ഇപ്പോഴുമെടുക്കുന്നുണ്ടോ തുടങ്ങി നിരവധി സംശയങ്ങൾ നമ്മുടെ ഉള്ളിൽ രൂപപ്പെട്ടിരിക്കാം. ഫോസ്ബുക്ക് വിവര ചോർച്ച വിവാദത്തിന് ശേഷമാണ് ഇത്തരം സംശയങ്ങൾ മനസ്സിൽ ഉടലെടുത്തിട്ടുണ്ടാകുക. ഇപ്പോഴിതാ ഈ സംശയങ്ങൾക്ക് പരിഹാരമായി ഫേസ്ബുക്ക് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

ഫേസ്ബുക്കിലെ സെറ്റിങ്ങ്‌സ് എന്ന ടാബിൽ ‘ആപ്‌സ് ആന്റ് വെബ്‌സൈറ്റ്’ എന്ന ഓപ്ഷൻ ഉണ്ട്. അതിൽ ആക്ടീവ്, എക്‌സ്പയേഡ്, റിമൂവ്ഡ് എന്നീ വിഭാഗങ്ങളാണ് ഉള്ളത്.

ആക്ടീവ്

ആക്ടീവ് വിഭാഗത്തിൽ ഇപ്പോഴും നമ്മുടെ വിവരങ്ങൾ ശേഖരിക്കുന്ന ആപ്ലിക്കേഷനുകൾ ഏതൊക്കെയെന്ന് അറിയാം. ഏതൊക്കെ വിവരങ്ങളാണ് ഓരോ ആപ്പും ശേഖരിക്കുന്നത്, ഇനിയും ഈ വിവരശേഖരണം അനുവദിക്കണോ എന്നെല്ലാം നമുക്ക് തീരുമാനിക്കാം.

എന്നാൽ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ച്ചർ, വയസ്സ് തുടങ്ങി പബ്ലിക് പ്രൊഫൈൽ വിവരങ്ങൾ നൽകുന്നതിൽ നിന്നും നമുക്കവരെ തടയാനാകില്ല.

എന്നാൽ ആപ്ലിക്കേഷൻ ഒന്നാകെ റിമൂവ് ആക്കിയാൽ പുതിയ വിവരങ്ങൾ ശേഖരിക്കാൻ ആപ്പിന് കഴിയില്ല.

എക്‌സ്പയേഡ്

മുമ്പ് ഉപയോഗിച്ചിരുന്നതും എന്നാൽ കുറച്ചു കാലങ്ങളായി ഉപയോഗിക്കാതെയും  ഇരിക്കുന്ന ആപ്ലിക്കേഷനുകളാണ് ഈ വിഭാഗത്തിൽ വരുന്നത്. അന്ന് നിങ്ങളുടെ പക്കൽ നിന്നുമെടുത്ത വിവരങ്ങൾ മാത്രമേ ഇന്ന് അവരുടെ കൈവശം ഉള്ളു. നമ്മുടെ പുതിയ വിവരങ്ങൾ എടുക്കാൻ അവർക്ക് കഴിയില്ല.

റിമൂവ്ഡ്

നാം നീക്കം ചെയ്ത ആപ്ലിക്കേഷനുകളാണ് ഈ വിഭാഗത്തിൽ കാണുന്നത്. അന്ന് അവർ എടുത്ത വിവരങ്ങളെല്ലാം അവരുടെ പക്കൽ ഇപ്പോഴുമുണ്ടാകും. എന്നാൽ പുതിയ വിവരങ്ങൾ എടുക്കാൻ അവയ്ക്കാകില്ല.

ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകളെല്ലാം നീക്കം ചെയ്യുന്നതാണ് സ്വകാര്യത ഉറപ്പുവരുത്തുവാൻ നല്ലത്. മാത്രമല്ല പുതിയ ആപ്ലിക്കേഷനുകൾ ഇൻസ്റ്റോൾ ചെയ്യുന്നതിന് മുമ്പായി അവർ ചോദിക്കുന്ന എല്ലാവിവരങ്ങളിലേക്കും നുഴഞ്ഞുകയറാൻ അനുമതി നൽകാതെ അലോചിച്ച് മാത്രം ഇൻസ്‌റ്റോൾ ചെയ്യുക.

this is how you can review and protect your data in facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top