മന്ത്രിമാര്‍ക്കു മുഖ്യമന്ത്രി മാര്‍ക്കിടും

മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടതായി വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കുന്ന പ്രത്യേക ഫോമില്‍ പ്രവര്‍ത്തനങ്ങള്‍ പൂരിപ്പിച്ച് നല്‍കാനാണ് നിര്‍ദ്ദേശം. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നാണ് വിവരം. മന്ത്രിമാര്‍ക്കു മുഖ്യമന്ത്രി മാര്‍ക്കിടും. മന്ത്രിസഭയുടെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള വിലയിരുത്തലിനും ആസൂത്രണത്തിനുമാണ് നടപടി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കുന്ന പ്രത്യേക ഫോമില്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാര്‍ പൂരിപ്പിച്ച് നല്‍കണം. ഇതുവരെ നടപ്പിലാക്കിയ പദ്ധതികള്‍, അവയ്ക്കായി ചെലവഴിച്ച തുക, നടപ്പിലാക്കാനുള്ള പദ്ധതികള്‍ എന്നിവയെ കുറിച്ചാണ് മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here