കരീന കപൂറിനെതിരെ സൈബർ ആക്രമണം

കത്‌വയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട എട്ടുവയസുകാരിക്ക് വേണ്ടി ശബ്ദിച്ച ബോളിവുഡ് നടി കരീന കപൂറിനെതിരെ സൈബർ ആക്രമണം. ഒരു മുസ്ലിം മതക്കാരനെ വിവാഹം കഴിക്കുകയും മകനു തൈമൂർ എന്നു ക്രൂരനായ മുസ്ലീം ചക്രവർത്തിയുടെ പേരിടുകയും ചെയ്ത നിങ്ങൾക്കു സ്വയം ലജ്ജ തോന്നണം എന്നു പറഞ്ഞായിരുന്നു കരീനയുടെ പോസ്റ്റിനു താഴെ ഹർഷ വർധൻ എന്നയാളുടെ കമൻറ്. സമാനമായ രീതിയിൽ കുറേ കമൻറുകൾ ബോളിവുഡ് താരത്തിനെതിരെ ഉയരുന്നുണ്ട്.
ഞാൻ ഹിന്ദുസ്ഥാൻ, എനിക്ക് നാണക്കേടാണിത്, ആ കുട്ടിക്ക് നീതി ലഭിക്കണം, 8 വയസുകാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു, ഒരു ദേവാലയത്തിൽ നടന്ന കൊലപാതകം ഇങ്ങനെ എഴുതിയ ബാനർ ഉയർത്തിപ്പിടിച്ചാണു കരീനയും സോഷ്യൽ മീഡിയ കാമ്പയിൻറെ ഭാഗമായത്. എന്നാൽ മുസ്ലീമിനെ വിവാഹം കഴിച്ച നിങ്ങൾക്ക് ഇതു പറയാൻ അവകാശമില്ല എന്നായിരുന്നു കരീനയുടെ പോസ്റ്റിനുള്ള ചിലരുടെ പ്രതികരണം.
ബോളിവുഡിലെ നിരവധി മുൻനിര സിനിമാ സീരിയൽ താരങ്ങൾ ക്യാമ്പെയിന്റെ ഭാഗമായിരുന്നു. എന്നാൽ കരീനയ്ക്ക് മാത്രമാണ് ഇത്തരത്തിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here