കത്‌വ സംഭവം; രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ജമ്മു കാശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കത്‌വയില്‍ നടന്നത് രാജ്യത്തിന് അപമാനകരമാണെന്ന് രാഷ്ട്രപതി തുറന്നടിച്ചു. ജമ്മു കാഷ്മീരിലെ കത്രായിലെ ശ്രീ മാതാ വൈഷ്ണോ ദേവി യൂണിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം സ്വാതന്ത്ര്യം തേടി 70 വർഷം കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് നാണക്കേടാണ്. കുട്ടികളുടെ സുരക്ഷ സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. രാജ്യത്ത് എല്ലാ വിഭാഗക്കാർക്കും നീതി ലഭിക്കുന്നുണ്ടെന്ന് അധികാരത്തിലിരിക്കുന്നവർ ഉറപ്പാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
കത്‌വ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്യമായ പരാമര്‍ശങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ അഭിപ്രായ പ്രകടനമെന്നത് ശ്രദ്ധേയമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here