‘ബിജെപിയെ താഴെയിറക്കണം’; പാര്‍ട്ടി കോണ്‍ഗ്രസില്‍ ‘കോണ്‍ഗ്രസ്’ വിമര്‍ശനമില്ലാതെ യെച്ചൂരിയുടെ തുടക്കം

സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ ഉജ്ജ്വല തുടക്കം. ഉദ്ഘാടന പ്രസംഗത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസിനെ ചൂടുപിടിപ്പിച്ചത്. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ മതേതര ശക്തികളും ഒന്നിച്ച് നില്‍ക്കണമെന്ന് യെച്ചൂരി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മതേതര ശക്തികളെ കൂടെക്കൂട്ടി ബിജെപിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ യെച്ചൂരി കോണ്‍ഗ്രസിനെതിരെ കാര്യമായ വിമര്‍ശനങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. മതേതര ശക്തികളെ ഒന്നിച്ച് നിര്‍ത്തുന്നതിനെ കുറിച്ച് ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമുണ്ടാകുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here