ആദിവാസി പെൺകുട്ടിയെ ഓട്ടോഡ്രൈവർ പീഡിപ്പിച്ചു
April 19, 2018
0 minutes Read

ഒഡീഷയിലെ മയൂർബഞ്ചിൽ ആദിവാസി വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനം. പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം പെൺകുട്ടിയും കുടുംബവും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രതിയുടെ ഓട്ടോയിലാണ് കുടുംബം തിരിച്ചെത്തിയത്. കുടുംബത്തെ വീടിന് മുന്നിൽ ഇറക്കിയ ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ഇയാൾ വാഹനത്തിനുള്ളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement