ഫ്രാന്‍സിനെ പിന്നിലാക്കി ഇന്ത്യ കുതിക്കുന്നു; സാമ്പത്തിക ശക്തിയില്‍ രാജ്യം ആറാം സ്ഥാനത്ത്

ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐഎംഎഫ്. ഏപ്രില്‍ 2018 ലെ ഐഎംഎഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കിലാണ് ഇക്കാര്യം പറയുന്നത്. ഇതോടെ ഫ്രാന്‍സിനെ പിന്നിലാക്കി ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി.
യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, യുകെ എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ജിഡിപിയില്‍ ഇന്ത്യയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യങ്ങള്‍. 2018ല്‍ 7.4 ശതമാനം, 2019ല്‍ 7.8 ശതമാനം എന്നിങ്ങനെയാണ് ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കണക്കാക്കിയിരിക്കുന്നത്. 2017ല്‍ 6.7 ശതമാനം വളര്‍ച്ചാ നിരക്കാണ് ഐഎംഎഫ് കണക്കാക്കിയിരുന്നത്.
എന്നാല്‍, ലോകബാങ്കിന്റെ കണക്കുകള്‍ അനുസരിച്ച് 2018ല്‍ 7.3 ശതമാനവും 2019, 2020 വര്‍ഷങ്ങളില്‍ 7.5 ശതമാനവും വളര്‍ച്ച ഇന്ത്യ നേടുമെന്നാണ് പറയുന്നത്.
നോട്ട് നിരോധനം, ജിഎസ്ടി എന്നിവ രാജ്യത്ത് സൃഷ്ടിച്ച പ്രത്യാഘാതത്തില്‍ നിന്ന് ഇന്ത്യ കരകയറിയെന്നാണ് ഐഎംഎഫ്, ലോകബാങ്ക് എന്നിവരുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here