വിവാഹത്തിന് കാലി ഇറച്ചി പാചകം ചെയ്തതുവെന്ന് ആരോപിച്ച് ആക്രമണം

വിവാഹത്തിന് കാലിയിറച്ചി പാകം ചെയ്തുവെന്നാരോപിച്ച് ആക്രമണം. ഝാർഖണ്ഡിലെ കൊദെർമ ജില്ലയിലെ നവാദിഹിൽ ചൊവ്വാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ നിരവധി വീടുകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് ഇവിടെ നിരോധാജ്ഞ പ്രഖ്യാപിച്ചു.
ഗ്രാമവാസികളിൽ ചിലരാണ് ആക്രമണത്തിനിരയായ ആളുടെ വീടിന്റെ സമീപത്ത് നിന്ന് മൃഗത്തിന്റെ കുളമ്പുകളും എല്ലുകളും കണ്ടെടുത്തത്. ഇത് ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. ആക്രമണത്തിരയായ ആൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ വീടിന് സമീപത്തെ വീടുകളടക്കം കൊള്ളയടിക്കപ്പെടുകയും നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിതഗതികൾ നിയന്ത്രണ വിധേയമാണെന്നും കൊദെർമ എസ്.പി. ശിവാനി തിവാരി പറഞ്ഞു.
Man assaulted for serving beef
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here