പൂർണ്ണഗർഭിണിയെ കാണാതായ സംഭവം; ടവർ ലൊക്കേഷൻ തമിഴ്‌നാട്ടിൽ

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഗർഭിണിയെ കാണാതായ സംഭവത്തിൽ അന്വേഷണം അന്യസംസ്ഥാനത്തേക്കും.തമിഴ്‌നാട്ടിൽ പെൺകുട്ടിയുടെ മൊബൈൽഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞതിനെ തുടർന്ന് അന്വേഷണ സംഘം അവിടേക്ക് തിരിച്ചു.അതേസമയം ഗർഭിണിയാണെന്ന് പറഞ്ഞു പെൺകുട്ടി വീട്ടുകാരെ കബളിപ്പിച്ചിരുന്നതാണോ എന്നും പൊലീസിന് സംശയമുണ്ട്.
എസ് എ ടിയിൽ നിന്ന് യുവതിയെ കാണാതായ അന്ന് തന്നെ കയ്യിലുണ്ടായിരുന്ന മൊബൈൽഫോൺലൊക്കേഷൻ കോട്ടയത്തും രാത്രിയോടെ എറണാകുളത്തും പൊലീസ് കണ്ടെത്തിയിരുന്നു.എന്നാൽ അന്വേഷണസംഘം അവിടേക്ക് എത്തിയെങ്കിലും യുവതിയെ കുറിച്ച് വിവരം ഒന്നും ലഭ്യമായില്ല.
അതുകൊണ്ട് തന്നെ പെൺകുട്ടി ട്രയിനിൽ അന്യസംസ്ഥാനത്തേക്ക് പോകുകയാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.എന്നാൽ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ തമി!ഴ്‌നാട്ടിലും ടവർലൊക്കേഷൻ കണ്ടെത്തി തുടർന്ന് അന്വഷണ സംഘം രാത്രിതന്നെ അവിടേക്ക് തിരിച്ചിട്ടുണ്ട്.കൂടാതെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനിൽ ഷംനയുടെ തിരോധാനത്തെ കുറിച്ച് അറിയിപ്പും നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here