“സ്ഥിരം ചീത്ത കേള്‍ക്കുക, ഇതാണ് എന്റെ പ്രസരിപ്പിന്റെ രഹസ്യം”; നരേന്ദ്ര മോദി

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്താണ് താങ്കളുടെ പ്രസരിപ്പിന്റെ രഹസ്യം?” ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു യുവാവിന്റെ ചോദ്യം ഇതായിരുന്നു. മോദിയുടെ ഉത്തരത്തിന് എല്ലാവരും വളരെ ഗൗരവത്തോടെ കാതോര്‍ത്തിരുന്നപ്പോള്‍ എല്ലാവരെയും പൊട്ടിചിരിപ്പിച്ച് മോദിയുടെ അപ്രതീക്ഷിത ഉത്തരം എത്തി. “കഴിഞ്ഞ 20 വര്‍ഷത്തോളമായി എല്ലാ ദിവസവും 1-2 കിലോ ചീത്ത സ്ഥിരമായി കേള്‍ക്കാറുണ്ട്. ഒരു പക്ഷേ, ആ ചീത്ത കേള്‍ക്കലായിരിക്കും തന്റെ പ്രസരിപ്പിന്റെ രഹസ്യം”…മോദി സദസിനോട് തമാശ രൂപേണ പങ്കുവെച്ചു. ഉത്തരം കേട്ടതും കേള്‍വിക്കാര്‍ പൊട്ടിച്ചിരിക്കാനും തുടങ്ങി.

കോമണ്‍വെല്‍ത്ത് രാജ്യത്തലവന്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മോദി ലണ്ടനിലെത്തിയത്. സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ഭാരത് കി ബാത് സബ്‌കെ സാഥ് എന്ന പരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രസരിപ്പിന്റെ രഹസ്യത്തെ കുറിച്ച് ചര്‍ച്ച നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top