Advertisement

മ്മ്ട രാഗം പിന്നേം വര്വാട്ടാ!!

April 19, 2018
2 minutes Read
ragam
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൃശ്ശൂരിന്റെ സ്വന്തം  രാഗം തീയറ്റര്‍ വീണ്ടും വരുന്നു. ഒരു കാലത്തിന്റെ യുവത്വത്തിന് സിനിമ എന്ന് പറഞ്ഞാല്‍ അത് രാഗം കൂടിയായിരുന്നു,  ജോര്‍ജ്ജേട്ടന്റെ രാഗം!! നാല് വര്‍ഷം മുമ്പ് നിന്ന് പോയ തീയറ്ററിന്റെ തിരശ്ശീല വീണ്ടും ഉയരുമ്പോള്‍ അതിനെ ഒരു ഷോര്‍ട്ട് ഫിലിമിലൂടെ വരവേല്‍ക്കുകയാണ് ഒരു സംഘം ചെറുപ്പക്കാര്‍. തൃശൂരിലെ എല്ലാഗഡികളുടെയും ഉൽസവപ്പറമ്പായിരുന്നു രാഗംതിയേറ്റർ. അതിന്റെ തിരിച്ച് വരവ് ഉത്സവം പോലെ ആഘോഷിക്കുകയാണ് ഷോര്‍ട്ട് ഫിലിമിലൂടെ തൃശ്ശൂര്‍ ഗഡീസ്.  ബാഡ്‌സ്  എന്റർടെയ്ന്മെന്റ്‌സിന്റെബാനറിൽ  പാപ്പരാസി മീഡിയ  തയ്യാറാക്കിയ ഹ്രസ്വചിത്രം ‘ മ്മ്‌ടെ രാഗം’ ഹ്രസ്വ ചിത്രമാണ് രാഗത്തിന്റെ കഥ പറയുന്നത്.

ഗജശ്രേഷ്ഠനായ തിരുവമ്പാടി ശിവസുന്ദർ ഈപുരത്തിനില്ലാത്തതിന്റെ വിഷമംപങ്കിടുന്നതോടെയാണ് ഷോട്ട് ഫിലിം തുടങ്ങുന്നത്.  പഴയ 25 രൂപ ടിക്കറ്റ് ഇനിഉണ്ടാവില്ലെങ്കിലും, പുതിയ ആ മേക്കോവർകാണാൻ തൃശൂർകാർ ഏറെ കൊതിയോടെയാണ്കാ കാത്തിരിക്കുന്നത്

.1974 ആഗസ്ത് 24 നാണ് “രാഗ’ത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ “നെല്ല്’. 50 ദിവസമാണ് അന്ന് ആ ചിത്രം രാഗത്തില്‍ ഓടിയത്.   പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ ഇവിടെ നിന്നാണ് ചിത്രം കണ്ടത്.  പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം. ആധുനിക ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ച തിയറ്റര്‍. മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുവോ അപ്പോഴെല്ലാം “രാഗ’ത്തിലാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തുക. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം “തച്ചോളി അമ്പു’, ആദ്യത്തെ 70 എംഎം ചിത്രം “പടയോട്ടം’, ആദ്യത്തെ ത്രീഡി സിനിമ “മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചു. “ഷോലെ’, “ബെന്‍ഹര്‍’, “ടൈറ്റാനിക്’തുടങ്ങിയ ചിത്രങ്ങള്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും കാണാന്‍ രാഗം പ്രേക്ഷകര്‍ക്ക് വഴിയൊരുക്കി. “ടൈറ്റാനിക്’ 140 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. ഏറ്റവും കൂടുതല്‍ വിതരണ- പ്രദര്‍ശന ഷെയര്‍ ലഭിച്ചത് “ദൃശ്യം’പ്രദര്‍ശിപ്പിച്ചപ്പോഴാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement