Advertisement

‘കേസില്‍ തങ്ങളെ ബലിയാടാക്കുന്നു’; അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍

April 19, 2018
Google News 0 minutes Read

വരാപ്പുഴ കസ്റ്റഡി മരണകേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ തങ്ങളെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് വെളിപ്പെടുത്തി. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവരെയാണ് വരാപ്പുഴ കസ്റ്റഡി മരണകേസില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്.

നുണ പരിശോധനയ്ക്ക് ഞങ്ങള്‍ തയ്യാറാണ്. കോടതിയെ മാത്രമെ വിശ്വാസമുള്ളൂ. ഞങ്ങളെ ബലിയാടാക്കി യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞു.

മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിച്ചാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഏഴോളം വീടുകളില്‍ പരിശോധന നടത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനാല്‍ തന്നെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും അറസ്റ്റിലായ മൂന്ന് ഉദ്യോഗസ്ഥരും പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here