കത്‌വ പീഡനക്കേസ്; കുറ്റപത്രം സമർപ്പിക്കുന്നത് തടഞ്ഞ അഭിഭാഷകർക്കെതിരെയുളള കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കത്‌വ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് തടഞ്ഞ ജമ്മുകശ്മീരിലെ അഭിഭാഷകരുടെ നടപടിക്കെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ജമ്മു കശ്മീർ ബാർ അസോസിയേഷനും ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും അയച്ച നോട്ടീസിന് ഇന്ന് മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
കത്‌വ ബലാത്സംഗകേസിൽ കുറ്റപത്രം സമർപ്പിക്കാൻ എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ തടഞ്ഞ ജമ്മുകശ്മീരിലെ അഭിഭാഷകരുടെ നടപടിക്ക് എതിരെ ഒരു കൂട്ടം അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
കേസ് വാദിക്കാൻ അനുവാദം നൽകണമെന്നും ഈ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജമ്മുകശ്മീർ ബാർ അസോസിയേഷനും ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും സുപ്രീംകോടതി നോട്ടീസ് അയക്കുകയായിരുന്നു.
നോട്ടീസിന് ഇന്ന് മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിഷയത്തിൽ സ്വമേധയാ കേസ് എടുത്തിരുന്നത്.
kathua rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here