റാഗിങ്ങ്; വിദ്യാർത്ഥികളെ കണാനില്ലെന്ന് പരാതി

students missing after ragging at vattappara

റാഗിങ്ങിന് ശേഷം വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. വട്ടപ്പാറ പിഎംഎസ് ദന്തൽ കോളേജിലെ മൂന്ന് വിദ്യാർത്ഥികളെയാണ് കാണാതായത്. ഒന്നാം വർഷ വിദ്യാർഥികളായ മണക്കാട് സ്വദേശി മുഹമ്മദ് ഇസ്‌ലാൻ, കൊല്ലം സ്വദേശി അബ്ദുല്ല, വെഞ്ഞാറമൂട് സ്വദേശി ഗോവിന്ദ് എന്നിവരെയാണ് കാണാതായത്.

കഴിഞ്ഞ തിങ്കളാഴ്ച കോളേജിൽ വെച്ച് മുതിർന്ന വിദ്യാർത്ഥികൾ ഇവരെ റാഗിംങ്ങ് ചെയ്തതായി പരാതിയുണ്ടായിരുന്നു. രാവിലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥികൾ കോളേജിലെത്തിയില്ല.

മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫാണെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top