ഇനി മുതല്‍ സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ റിവ്യൂ ഇല്ല, കാരണം ഭീഷണി ; സുധീഷ് പയ്യന്നൂര്‍

ഒരു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ഇനി മുതല്‍ കണ്ട് ഇഷ്ടപ്പെട്ട സിനിമയ്ക്ക് മാത്രമേ റിവ്യൂ എഴുതുവെന്ന് സിനിമാ നിരൂപകന്‍ സുധീഷ് പയ്യന്നൂര്‍. മണ്‍സൂണ്‍ മീഡിയാസ് എന്ന യുട്യൂബ് ചാനലിലൂടെ സിനിമാ പ്രേമികള്‍ക്ക് സുപരിചിതനാണ് സുധീഷ്. അടുത്തിടെ സുധീഷ് ചെയ്ത റിവ്യൂ യുട്യൂബില്‍ നിന്ന് തുടരെ തുടരെ റിമൂവ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് സിനിമാ മേഖലയില്‍ നിന്ന് തന്നെ ഒരാള്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സുധീഷ് പറയുന്നു. ഇനി മുതല്‍ സിനിമ ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞ് സിനിമയുടെ റിവ്യൂ വന്നില്ലെങ്കില്‍ ഒന്നുകില്‍ താന്‍ സിനിമ കണ്ടില്ലെന്നും അല്ലെങ്കില്‍ സിനിമ ഇഷ്ടമായില്ലെന്നും കരുതണമെന്നുമാണ് സുധീഷ് പയ്യന്നൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
സുധീഷ് പയ്യന്നൂരിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണം രൂപം വായിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here